കണ്ണൂർ : ( www.panoornews.in ) കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു.
ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്.


ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രണ്ട് പേരുടെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Two people tragically died after being struck by lightning in Kannur; one was a red stone worker, the other is undergoing treatment
